നിയമസഭാ കയ്യാങ്കളി കേസ് എൽഡിഎഫ് സർക്കാരിനെതിരെ ആഞ്ഞടിച്ച് സുപ്രീം കോടതി... മന്ത്രി ശിവൻ കുട്ടി അടക്കമുള്ള മുഴുവൻ പ്രതികളും വിചാരണ നേരിടണമെന്ന് സുപ്രീം കോടതി..
കേരള രാഷ്ട്രീയ ചരിത്രത്തിൽ ഇത്രയും മോശപ്പെട്ട ഒരു സംഭവം ഉണ്ടായിട്ടില്ല..സിപിഎം എംഎൽഎമാർ നിയമസഭയുടെ അകത്തുള്ള പൊതുമുതൽ തല്ലി തകർക്കുകയും അഴിഞ്ഞാടി മലയാളികളെ ലോകത്തിന് മുൻപിൽ നാണംകെടുത്തിയ സംഭവമാണ് നിയമസഭാ കയ്യാങ്കളി കേസ്..
കേരള നിയമസഭയിൽ എൽഡിഎഫ് എംഎൽഎമാർ പൊതുമുതൽ അടിച്ച് തകർക്കുകയും കയ്യാങ്കളി കേസ് പിൻവലിക്കാൻ അനുവദിക്കണമെന്ന കേരള സർക്കാരിൻ്റെ ആവശ്യം സുപ്രീംകോടതി രൂക്ഷ വിമർശനത്തോടെ തള്ളി. ഇതോടെ വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി, കെടി ജലീൽ എംഎൽഎ മുൻ എംഎൽഎമാരായ കെ.കുഞ്ഞമ്മദ്, ഇപി ജയരാജൻ, സികെ സദാശിവൻ, കെ അജിത്ത് എന്നിവരടക്കം കൈയ്യാങ്കളി കേസിൽ പ്രതികളായ ആറ് നേതാക്കളും ഇതോടെ വിചാരണ നേരിടേണ്ടി വരും. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ തിരുവനന്തപുരം സിജെഎം കോടതിയിൽ നിയമസഭാ കൈയ്യാങ്കളി കേസിൻ്റെ വിചാരണ പുനരാരംഭിക്കും.
ഫോട്ടോ, കടപ്പാട് Manorama Online









