2019, മേയ് 31, വെള്ളിയാഴ്‌ച

കർണാടക തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ബിജെപിയെ തകർത്ത് കോൺഗ്രസിന്റെ വൻ മുന്നേറ്റം

ബിജെപി ക്ക് കനത്ത തിരിച്ചടി


കര്‍ണാടക തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനവുമായി ബിജെപിയെ അപ്രസക്തമാക്കി കോണ്‍ഗ്രസിന്റെ വന്‍ മുന്നേറ്റം. ഇതുവരെ പുറത്തുവന്ന ഫലങ്ങളുടെ അടിസ്ഥാനത്തില്‍ ബി.ജെ.പിയെ ബഹുദൂരം പിന്നിലാക്കി കോണ്‍ഗ്രസ് ആധികാരിക മുന്നേറ്റമാണ് നടത്തുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഫലം പുറത്തുവിട്ട 1221 സീറ്റില്‍ 509 സീറ്റുകളാണ് കോണ്‍ഗ്രസ് നേടിയത്. ബിജെപിക്ക് 366 സീറ്റുകള്‍ മാത്രമാണ് നേടാനായത്. 174 സീറ്റുമായി ജനതാദളും മികച്ച പ്രകടനമാണ് നടത്തിയത്. 172 സീറ്റുകള്‍ മറ്റുള്ളവരും നേടി.


ഇവിഎം മിഷ്യൻ മാറ്റി ബാലറ്റ് പേപ്പറിൽ തിരഞ്ഞെടുപ്പ് നടത്തിയപ്പോഴാണ് കർണാടക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് അനുകൂലമായ വൻ മുന്നേറ്റം ഉണ്ടായത്. 

നിയമസഭാ കയ്യാങ്കളി കേസ് എൽഡിഎഫ് സർക്കാരിനെതിരെ ആഞ്ഞടിച്ച് സുപ്രീം കോടതി

 നിയമസഭാ കയ്യാങ്കളി കേസ് എൽഡിഎഫ് സർക്കാരിനെതിരെ ആഞ്ഞടിച്ച് സുപ്രീം കോടതി... മന്ത്രി ശിവൻ കുട്ടി അടക്കമുള്ള മുഴുവൻ പ്രതികളും വിചാരണ നേരിടണമെന...